മദ്യഷാപ്പുകള്‍ തുറക്കുന്നതിനെതിരേ ആദിവാസി അമ്മമാരുടെ നില്‍പ്പ് സമരം

വയനാട്ടില്‍ കൊവിഡ് 19 ഭീഷണി ശക്തമായി നില നില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യം ലഭ്യമായാല്‍ എല്ലാ നിയന്ത്രണങ്ങളും അട്ടിമറിക്കപ്പെടും.

Update: 2020-05-20 14:32 GMT

മാനന്തവാടി: കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കെ അടച്ച മദ്യഷാപ്പുകളും ബാറുകളും തുറക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി മദ്യ വിരുദ്ധ സമരനേതാക്കള്‍ പയ്യംമ്പള്ളി കോളനിയില്‍ നില്‍പ്പ് സമരം നടത്തി.

മാര്‍ച്ച് 25 ലോക്ഡൗണ്‍ നടപ്പിലാക്കിയത് മുതല്‍ മദ്യശാലകള്‍ ഒന്നടങ്കം അടച്ചതിനാലാണ് കോളനികളില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യം ഒഴിവായത്. കര്‍ശന ഇളവുകളില്‍ ചിലത് നീങ്ങിയെങ്കിലും വയനാട്ടില്‍ കൊവിഡ് 19 ഭീഷണി ശക്തമായി നില നില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യം ലഭ്യമായാല്‍ എല്ലാ നിയന്ത്രണങ്ങളും അട്ടിമറിക്കപ്പെടും. ആദിവാസി കോളനികളിലടക്കം രോഗം പടരുന്നതിന് ഇത് കാരണമാവുമെന്നും കൊവിഡ് ഭീഷണി പൂര്‍ണമായും നീങ്ങുന്നത് വരെ വയനാട്ടില്‍ മദ്യം ലഭ്യമാക്കരുതെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നില്‍പ്പ് സമരത്തിന് സരോജിനി, മാലിനി, രജിനി, വെള്ള, സിദ്ധന്‍ നേതൃത്വം നല്‍കി മാക്കമ്മ, ചിട്ടാങ്കിയമ്മ സംസാരിച്ചു. 

Tags: