സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അഡര്‍ പൂനാവാല വാക്‌സിന്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച് പുറത്തിറക്കന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡര്‍ പൂനവാല കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന്റെ വീഡിയോ സഹിതം അദ്ദേഹം തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
ലോകത്തെ ഏറ്റവും വിപുലമായ വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ഞാന്‍ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. രാജ്യത്തെ 3 കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.- അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യത്ത് നിലവില്‍ രണ്ട് വാക്‌സിന്‍ ഉല്‍പ്പാദകര്‍ക്കാണ് അനുമതിയുളളത്. ആസ്ട്രസെനെക്ക, ഓക്‌സ്‌ഫൊര്‍ഡ് സര്‍വ്വകലാശാല എന്നിവയുടെ സഹായത്തോടെ പൂനയെിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിനും ഭാരത് ബയോടെക്കിനും. സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് കൊവിഷീല്‍ഡ് പുറത്തെത്തിട്ടിട്ടുള്ളത്. കൊവാക്‌സിന്‍ ഭാരത് ബയോടെക്കും.
രാജ്യത്താകമാനം 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഓരോ കേന്ദ്രത്തിലും ഒരു ദിവസം പരമാവധി 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ പൊതു, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അടുത്ത ഘട്ടത്തില്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് നല്‍കുക.
