അദാനി പോര്‍ട്ട് ഉപരോധം: ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; ക്ഷണം സ്വീകരിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത

ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനാണ് അതിരൂപത അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്

Update: 2022-08-18 13:23 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി പോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനാണ് അതിരൂപത അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ചര്‍ച്ചയുടെ തിയ്യതി പിന്നീട് തീരുമാനിക്കും. 

വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ സമരം നടത്തുന്നത്. വിഴിഞ്ഞം അദാനി പോര്‍ട്ടിന് മന്നിലെ സമരം ഇന്ന് മൂന്നാം ദിവസം പിന്നിട്ടശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 

Tags:    

Similar News