പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരണം: നടി പൂനം പാണ്ഡെ പോലിസ് കസ്റ്റഡിയില്‍

നോര്‍ത്ത് ഗോവയിലെ സിന്‍ക്വെരിമില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്ന നടിയെ കലന്‍ഗുട്ടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പൊലീസിനു കൈമാറുകയുമായിരുന്നു

Update: 2020-11-05 17:58 GMT

പനജി: പൊതുസ്ഥലത്ത് അതിക്രമിച്ചുകടന്ന് അശ്ലീല വിഡിയോ ചിത്രീകരിച്ചതിന് നടി പൂനം പാണ്ഡെയെ ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തു. ജലവിഭവ വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് നടിക്കെതിരെ ബുധനാഴ്ച്ച കേസെടുത്തിരുന്നു. കനകോണയിലെ ചാപോളി ഡാമില്‍ അതിക്രമിച്ചു കടന്നാണ് നടിയുടെ അശ്ലീല വീഡിയോ ചിത്രീകരണം നടത്തിയത്. ചിത്രീകരണത്തിനായി നടിക്കും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കിയെന്ന് ആരോപിച്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ തുക്കാറാം ചവാനെയും ഒരു കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്തു.

നോര്‍ത്ത് ഗോവയിലെ സിന്‍ക്വെരിമില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്ന നടിയെ കലന്‍ഗുട്ടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കനകോണ പൊലീസിനു കൈമാറുകയുമായിരുന്നു. ചോദ്യം ചെയ്യലിനായി നടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് (സൗത്ത്) പങ്കജ് കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Tags: