കോഴിക്കോട്: നടി മിനുമുനീര്‍ പോലിസ് കസ്റ്റഡിയില്‍. 2014-ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്നാട്ടില്‍ എത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്.
അപകീര്‍ത്തിക്കേസില്‍ നടന്‍ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ നേരത്തെ മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. ചെന്നൈ തിരുമംഗലം പൊലിസ് ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്.മിനുവിനെ രാവിലെ ചെന്നൈയില്‍ എത്തിച്ചു.