നടി ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

Update: 2020-11-18 06:16 GMT

ചെന്നൈ: നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഖുശ്ബുവിനൊപ്പം ഭര്‍ത്താവ് സുന്ദറുമുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. താന്‍ സുരക്ഷിതയാണെന്നും പോലിസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു ട്വീറ്റ് ചെയ്തു. ഖുശ്ബുവിന് കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







Similar News