കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരേ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി പരിശോധിച്ച ശേഷമാകും തുടര്‍നടപടി. ഗൂഡാലോചനാകുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു. എട്ടാം പ്രതിയായ ദിവീപിനെ കോടതി വെറുതെ വിട്ടു. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല.
വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് നിയമ മന്ത്രി പി രാജീവും പറഞ്ഞു. നടിക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയ്ക്ക് പിന്തുണ നല്‍കിയാണ് സര്‍ക്കാര്‍ എന്നും നിലകൊണ്ടത്. പ്രധാനപ്പെട്ട ചില സാക്ഷികളെ തിരിച്ച് വിളിക്കുന്നതിനും, ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി ഹൈക്കോടതി വിധിയും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികളിനിയുമുണ്ടെന്നും, കേസ് മുന്നോട്ടുകൊണ്ടു പോകുമെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പറഞ്ഞു. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.