സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോയ്ക്ക് പൊള്ളലേറ്റു

Update: 2019-06-21 14:08 GMT
കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രത്തിന്റെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് താരത്തിന് പൊള്ളലേറ്റത്. പരിക്കേറ്റ ടൊവിനോയ്ക്ക് ഉടനെ തന്നെ വെെദ്യസഹായം നല്‍കി. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായ പരിക്കുകളാണ് താരത്തിന്റേതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.‌‌ഡ്യൂപ്പില്ലാതെയാണ് ടൊവിനോ സംഘട്ടനരംഗത്തില്‍ അഭിനയിച്ചത്. നാല് വശത്തും തീ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാഞ്ഞതിനാല്‍ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. സംഘട്ടനരംഗം പൂര്‍ത്തിയാക്കിയിട്ടാണ് താരം പിന്‍വാങ്ങിയത്. അതിനിടെ ശരീരത്തില്‍ തീ പടരുകയായിരുന്നു. കോഴിക്കോട് വച്ചായിരുന്നു ചിത്രീകരണം.