സിനിമ-സീരിയല്‍ നടി ശരണ്യ അന്തരിച്ചു

Update: 2021-08-09 09:43 GMT

തിരുവനന്തപുരം: സിനിമ-സീരിയില്‍ നടി ശരണ്യ(35) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. അര്‍ബുദം ഭേദമായ ഘട്ടത്തിലാണ് കൊവിഡ് പിടികൂടുന്നത്. കൊവിഡ് മാറി ശേഷം ന്യൂമോണിയ കൂടി ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെയായിരുന്നു അന്ത്യം.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്. 

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം.


Tags: