ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

Update: 2021-02-09 09:10 GMT

മുബൈ: പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത നടന്‍ ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനാണ്. രാം തേരി ഗംഗാ മെയ്ലി, മേരാ സാഥി, ഹം തു ചലേ പര്‍ദേസ് തുടങ്ങിയവ രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. 1991ല്‍ ഹെന്ന എന്ന സിനിമ രാജീവ് കപൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രേം ഗ്രന്ഥ് രാജീവ് കപൂര്‍ സംവിധാനം ചെയ്ത ചിത്രമാണ്.




Similar News