നടന്‍ നെടുമുടി വേണു ഓര്‍മയായി

Update: 2021-10-11 08:23 GMT

തിരുവനന്തപുരം: സിനിമാ-നാടക നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നേരത്തെ കൊവിഡ് ബാധിച്ചിരുന്നു.

അധ്യാപകനായ പി കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22ന് നെടുമുടിയിലാണ് ജനനം. എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ്‌മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്ഡി കോളജ് ആലപ്പുഴ എന്നിവിടങ്ങളില്‍ പഠനം. പത്രപ്രവര്‍ത്തകനായും പാരലല്‍ കോളജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. മൃദംഗം വാദകനാണ്. നാടത്തിലൂടെയാണ് കലാരംഗത്ത് സജീവമായത്.

കാവാലത്തിന്റെ നാടകവേദിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 500ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ആറ് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.

Tags:    

Similar News