ബെംഗളൂരു: ബഹുഭാഷാ നടനായ മോഹന്‍ ജുനേജ അന്തരിച്ചു. 54 വയസ്സായിരുന്നു. അടുത്തിടെ ഹിറ്റായ മാറിയ കെജിഎഫ് 1, 2 എന്നീ ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. ഏറെ നാളായി അസുഖബാധിതനായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.
തമിഴ്, തെലുഗു, മലയാളം, ഹിന്ദി ഭാഷകളില്‍ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കെജിഎഫ് 2 ആയിരുന്നു അവസാന സിനിമ.
കന്നഡ സിനിമയിലൂടെയാണ് രംഗത്തെത്തിയത്. ചെല്ലട്ടയിലെ വേഷം ശ്രദ്ധപിടിച്ചുപറ്റി.
കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ ജനനം. ബെംഗളൂരുവില്‍ പഠനശേഷം അവിടെത്തന്നെ തുടര്‍ന്നു.
ഭാര്യ കുസുമം, മക്കള്‍: അക്ഷയ, അശ്വനി.