നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

Update: 2022-02-17 02:00 GMT

കോട്ടയം; പ്രശസ്ത സിനിമാ സീരിയല്‍ താരം കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പുലര്‍ച്ചെ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയാണ്.

ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തിയത്. ആ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രവര്‍ത്തിച്ചത്.

തട്ടത്തില്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം എന്നിവ പ്രധാന ചിത്രങ്ങള്‍.

എഴുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

എന്‍ഐസി ജീവനക്കാരനായിരുന്നു.

എന്‍ എന്‍പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് കലാരംഗത്തെത്തിയത്. 

Tags: