ഗുണ്ടൂര്‍: തെലുങ്ക് നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആന്ധ്രാപ്രദേശിലെ വസതിയിലായിരുന്നു അന്ത്യം.
ആന്ധ്രാ പോലിസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജയപ്രകാശ് 1988ലാണ് ആദ്യസിനിമയില്‍ അഭിനയിക്കുന്നത്. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വെങ്കടേശിനെറ ബ്രഹ്മ പുത്രുഡുവിലുടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ 10 വര്‍ഷത്തിന ശേഷം 1999ല്‍ നന്ദമുരി ബാലകൃഷ്ണയുടെ ചിത്രത്തിലൂടെയാണ് മികച്ച ഒരു ബ്രേക്ക് ലഭിക്കുന്നത്. രായലസീമ ശൈലിയിലുള്ള സംസാരഭാഷ അദ്ദേഹത്തെ വെള്ളിത്തരയില്‍ കൂടുതല്‍ തിരക്കുള്ള നടനാക്കി. ഏത് തെലുങ്ക് ശൈലിയും അദ്ദേഹത്തിന് അനായാസേന വഴങ്ങുമായിരുന്നു.വില്ലന്‍, കോമഡി വേഷങ്ങളും ജയപ്രകാശിന് ഇണങ്ങിയിരുന്നു.ഭാര്യ: രാധ, മക്കള്‍, നിരഞ്ജയന്‍, ദുഷ്യന്ത്.