നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

ഉള്ളടക്കം, കമ്മട്ടിപ്പാടം, പവിത്രം എന്നിവയാണ് പ്രധാന തിരക്കഥകള്‍.

Update: 2021-04-05 02:11 GMT

കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ (70) അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അന്ത്യം. രോഗബാധിതനായി ദീര്‍ഘനാളായി കിടപ്പിലായിരുന്നു.

ഉള്ളടക്കം, കമ്മട്ടിപ്പാടം, പവിത്രം എന്നിവയാണ് പ്രധാന തിരക്കഥകള്‍. അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു. 'വണ്‍' ആണ് അവസാനമായി അഭിനയിച്ച ചിത്രം. 'ഇവന്‍ മേഘരൂപന്‍' സംവിധാനം ചെയ്തു. നാടകരചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. എംജി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ദീര്‍ഘകാലം അധ്യാപകന്‍ ആയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും.

Tags: