രാഹുല്‍ പാര്‍ട്ടി മേധാവിയായില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകും: അശോക് ഗലോട്ട്

Update: 2022-08-22 16:51 GMT

ജയ്പൂര്‍: പാര്‍ട്ടി അധ്യക്ഷനായി ആരെ തിരഞ്ഞെടുക്കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുമ്പോള്‍ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗലോട്ട്. പാര്‍ട്ടി അംഗങ്ങള്‍ ഏകകണ്ഠമായി രാഹുലിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടി അധ്യക്ഷനെ സപ്തംബര്‍ 20നാണ് തിരഞ്ഞെടുക്കുന്നത്.

'രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായില്ലെങ്കില്‍ അത് രാജ്യത്തെ കോണ്‍ഗ്രസുകാര്‍ക്ക് നിരാശയായിരിക്കും. പലരും വീട്ടില്‍ ഇരിക്കും, ഞങ്ങള്‍ കഷ്ടപ്പെടും. രാജ്യത്തെ സാധാരണക്കാരായ കോണ്‍ഗ്രസുകാരുടെ വികാരം മനസ്സിലാക്കി രാഹുല്‍ ഗാന്ധി ഈ പദവി സ്വയം സ്വീകരിക്കണം'-രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി രാഹുല്‍ ഈ സ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാവണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ അധ്യക്ഷനാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അദ്ദേഹമത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അതിന് ഗാന്ധിയുമായോ ഗാന്ധി കുടുംബവുമായോ ബന്ധമില്ല. അത് സംഘടനയുടെ ഭാഗമാണ്-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍നിന്ന് പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് മോദി ഭയപ്പെടുന്നത്? കഴിഞ്ഞ 75 കൊല്ലമായി ഒന്നും നടന്നില്ലെന്ന് എന്തിനാണ് അരവിന്ദ് കെജ്രിവാള്‍ പറയുന്നത്? എല്ലാവരും കോണ്‍ഗ്രസ്സിനെ ആക്രമിക്കുന്നതെന്തിന്? -അശോക് ഗലോട്ട് ചോദിച്ചു.

Tags:    

Similar News