ജെ ചിഞ്ചുറാണിക്കെതിരേ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ചെന്ന്; ചടയമംഗലത്ത് മുതിര്‍ന്ന നേതാവ് എം മുസ്തഫയെ തരം താഴ്ത്തി
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നിയമസഭാസ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ച മുതിര്‍ന്ന നേതാവാണ് എം മുസ്തഫ. സ്ഥാനാര്‍ഥിത്വത്തിന്റെ അന്തിമഘട്ടത്തിലാണ് വനിതാ പ്രാധിനിത്യം ഉയര്‍ത്തി മുസ്തഫയെ ഒഴിവാക്കിയത്. ഇത് മണ്ഡലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
കൊല്ലം: ചടയമംഗലത്ത് ജെ ചിഞ്ചു റാണിക്കെതിരെ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ച എം മുസ്തഫയെ പാര്‍ട്ടി തരം താഴ്ത്തി. സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്നും മണ്ഡലം കമ്മറ്റിയിലേക്കാണ് മുസ്തഫയെ തരം താഴ്ത്തിയിരിക്കുന്നത്. ജില്ലാ നിര്‍വാഹക സമിതി തീരുമാനം സംസ്ഥാന നിര്‍വാഹക സമിതി അംഗീകരിക്കുകയായിരുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം എം മുസ്തഫയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അച്ചടക്ക നടപടി സ്വീകരിക്കുന്നതായി എം മുസ്തഫ പറഞ്ഞു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദമുണ്ടായി.
കരുനാഗപ്പള്ളിയിലെ തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജില്ല അസി. സെക്രട്ടറി ജി ലാലുവായിരിക്കും സമിതിയുടെ ചെയര്‍മാന്‍. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ജി ബാബു, പുനലൂര്‍ മണ്ഡലം സെക്രട്ടറി അജയ് പ്രസാദ് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ എം മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കാത്ത വിധം സ്ഥാനാര്‍ത്ഥി മാറ്റം ആവശ്യപ്പെട്ട് ചടയമംഗലത്ത് പരസ്യ പ്രകടനവും കണ്‍വെന്‍ഷനും നടന്നു. ഇതാണ് അച്ചടക്ക നടപടിയെടുക്കാന്‍ കാരണമായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നിയമസഭസ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ച മുതിര്‍ന്ന നേതാവാണ് എം മുസ്തഫ. സ്ഥാനാര്‍ഥിത്വത്തിന്റെ അന്തിമഘട്ടത്തിലാണ് വനിതാ പ്രാധിനിത്യം ഉയര്‍ത്തി മുസ്തഫയെ ഒഴിവാക്കിയത്. ഇത് മണ്ഡലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുസ്തഫക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് തിരഞ്ഞെടുപ്പ് വേളയില്‍ നിലമേലില്‍ കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍, ചിഞ്ചുറാണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തിയത്. ജനസ്വാധീനമുള്ള മുസ്തഫയ്‌ക്കെതിരായ നടപടി മണ്ഡലത്തില്‍ സിപിഐക്ക് രാഷ്ട്രീയമായ തിരിച്ചടിക്ക് ഇടയാക്കും.

