സിക്ക വൈറസ്; കര്‍മപദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്

സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി മന്ത്രി വീണജോര്‍ജ്. മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് ക്ലസ്റ്റര്‍

Update: 2021-07-14 11:42 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക രോഗബാധ ആദ്യം റിപോര്‍ട്ട് ചെയ്ത തലസ്ഥാനത്തെ സ്വകാര്യ ആശുപത്രി ഉള്‍പ്പെടുന്ന ആനയറയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണജോര്‍ജ്. മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. എന്നാല്‍, രോഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്നും ജാഗ്രത കൈവിടരുതെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ആനയറ മേഖലയില്‍ അല്ലാതെ മറ്റിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു.

കൊതുക് നിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ഇത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ക്ക് വിളിക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂമും തയാറാക്കിയിട്ടുണ്ട്. പരിശോധനക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയിലുള്‍പ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്.

Tags: