പുക പരിശോധന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി
ബിഎസ് 4, ബിഎസ് 6 ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് പുക പരിശോധന കാലാവധി ഒരു വര്‍ഷമാണ് നല്‍കേണ്ടത്. പല പുകപരിശോധന സ്ഥാപനങ്ങളും ആറുമാസത്തിന് നല്‍കിയതായി കാണപ്പെട്ടിട്ടുണ്ട്.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഓഫീസിന് കീഴിലുള്ള 10 പുക പരിശോധന കേന്ദ്രങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസ് പരിശോധിച്ചു. അതില്‍ ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയ പടപ്പറമ്പിലെ കാര്‍ സോളിഡ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കൂടാതെ ചെറിയ കൃത്യവിലോപം കണ്ടെത്തിയ നാലു സ്ഥാപനങ്ങള്‍ക്കെതിരെ മലപ്പുറം ആര്‍ടിഒ ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ബിഎസ് 4, ബിഎസ് 6 ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് പുക പരിശോധന കാലാവധി ഒരു വര്‍ഷമാണ് നല്‍കേണ്ടത്. പല പുകപരിശോധന സ്ഥാപനങ്ങളും ആറുമാസത്തിന് നല്‍കിയതായി കാണപ്പെട്ടിട്ടുണ്ട്. ഇത്തരം പരിശോധന കേന്ദ്രങ്ങള്‍ വാഹന ഉടമ അടുത്ത പ്രാവശ്യം പരിശോധിക്കാന്‍ വരുന്ന സമയത്ത് സൗജന്യമായി പുകപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. പല വാഹന ഉപയോക്താക്കളും അധിക തുക പരിശോധനയ്ക്കായി വാങ്ങുന്നുണ്ട് എന്ന് പരാതിപ്പെട്ടിരുന്നു. ആയതിനാല്‍ വാഹനങ്ങള്‍ക്ക് ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള പരിശോധന നിരക്ക് ഇപ്രകാരമാണ്.
ഇരുചക്രവാഹനങ്ങള്‍- 80രൂപ, മുച്ചക്രവാഹനം
പെട്രോള്‍ 80 രൂപ, ഡീസല്‍ 90 രൂപ
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍
പെട്രോള്‍ 100 രൂപ, ഡീസല്‍ 110 രൂപ
ഹെവി മോട്ടോര്‍ വാഹനങ്ങള്‍ 150 രൂപ