ആക്റ്റ് തിരൂര്‍ നാടകാചാര്യന്‍മാരെ ആദരിക്കുന്നു

Update: 2022-03-30 06:48 GMT

തിരൂര്‍: ലോക നാടക ദിനാചരണത്തിന്റെ ഭാഗമായി തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് നാടകാചാര്യന്‍മാരെ ആദരിക്കുന്നു. ഈ വര്‍ഷത്തെ 16മത് ആക്റ്റ് നാടകോത്സവം ജനുവരിയില്‍ നടത്താനാണിരുന്നത്. എന്നാല്‍ കൊവിഡ് 18ന്റെ വ്യാപനത്തെ തുടര്‍ന്ന് മേയ് മാസത്തിലേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. പ്രസ്തുത നാടകോത്സവത്തിന്റെ പ്രവര്‍ത്തനാരംഭം കൂടിയാണ് ഏപ്രില്‍ 1 വൈകുന്നേരം 6 മണിക്ക് തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന ആദരം 2022.

സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ മുഹമ്മദ് പേരാമ്പ്ര, പപ്പന്‍ നെല്ലിക്കോട് എന്നിവരെ ചടങ്ങില്‍ ആക്റ്റ് ആദരിക്കും. ആക്റ്റ് അധ്യക്ഷനും സംസ്ഥാന കായിക വഖഫ് മന്ത്രിയുമായ വി അബ്ദുറഹിമാന്‍ മുഖ്യാതിഥിയാകും. ആദരിക്കല്‍ ചടങ്ങിനു ശേഷം കോഴിക്കോട് മാവന്‍ അവതരിപ്പിക്കുന്ന നാടകം 'ഉന്തുവണ്ടി' അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ആക്റ്റ് ജനറല്‍ സെക്രട്ടറി ജെ. മോഹന്‍, ജോ. സെക്രട്ടറി കരീം മേച്ചേരി, ട്രഷറര്‍ എം.കെ അനില്‍കുമാര്‍, പി.ആര്‍. ഒ. വിക്രം കുമാര്‍, മുന്‍ വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ പേരാമ്പ്ര എന്നിവര്‍ പങ്കെടുത്തു.