ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റബോധമുണ്ടെന്ന് പ്രതി

Update: 2026-01-30 07:42 GMT

കോഴിക്കോട്: ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റബോധമുണ്ടെന്ന് പ്രതി. തെളിവെടുപ്പിനിടെയാണ് കുറ്റസമ്മതം. മാളിക്കടവിലെ വൈശാഖന്റെ ഐഡിയല്‍ ഇന്‍ഡസ്ട്രിയല്‍ വര്‍ക്ഷോപ്പില്‍ പ്രതിയെ എത്തിച്ചാണ് പോലിസ് തെളിവെടുപ്പ് നടത്തിയത്.

16 വയസ് മുതല്‍ വൈശാഖന്‍ തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്ന് കൊല്ലപ്പെട്ട യുവതി ഡയറിയില്‍ കുറിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു കേസും പോലിസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.മൃതദേഹത്തിലും ലൈംഗികാതിക്രമം നടത്തിയതിനാല്‍ സമാനതകളില്ലാത്ത കേസാണിതെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കൊലപാതകം നടന്നത്. ഭാര്യാസഹോദരിയുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നു പ്രതിക്ക്. ബന്ധം വീട്ടില്‍ പറയണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതി നിര്‍ബന്ധിച്ചതോടെയാണ് കൊലപ്പെടുത്താന്‍ വൈശാഖന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനായില്ലെങ്കില്‍ മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കുരുക്കിട്ട് കൊല്ലുകയായിരുന്നു.

Tags: