ഛത്തിസ്ഗഢില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പ്രതികള്‍ അറസ്റ്റില്‍

Update: 2022-07-12 05:36 GMT

ജഷ്പൂര്‍: ഛത്തീസ്ഗഢിലെ ജഷ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന് സംശയിക്കുന്ന പ്രതികളെ പിടികൂടി. ബലാല്‍സംഗം മൂടിവയ്ക്കാന്‍ ഒരു ലക്ഷം രൂപ നല്‍കാനും ശ്രമം നടന്നിരുന്നു. അതും പോലിസ് ഇടപെട്ട് പൊളിച്ചു.

'16 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ജൂലൈ 9 നായിരുന്നു സംഭവം. ഇരയെ നിശബ്ദമാക്കാന്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ ശ്രമിച്ചു. ഞങ്ങള്‍ കുടുംബത്തിലെത്തി പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയി,' അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് പ്രതിഭ പാണ്ഡെ പറഞ്ഞു. സാമൂഹിമാധ്യമങ്ങള്‍ വഴിയാണ് ബലാല്‍സംഗ വിവരം പുറത്തെത്തിയത്.

മൂന്ന് പേരാണ് പ്രതികളെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.