തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ച പ്രതി അറസ്റ്റില്‍

Update: 2023-02-20 04:16 GMT

കൊല്ലം: തമിഴ്‌നാട് തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കൊല്ലം പത്തനാപുരം സ്വദേശി അനീഷ് (28) ആണ് അറസ്റ്റിലായത്. ചെങ്കോട്ടയില്‍ വച്ചാണ് പോലിസ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

പാവൂര്‍ ഛത്രം റെയില്‍വേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. അതിക്രൂരമായ മര്‍ദ്ദനമാണ് ഉണ്ടായത്. കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ കുടുംബം പറഞ്ഞു. കേസില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. തൊഴിലാളികളെ അടക്കം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Tags: