കൊവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്കില്ല; ഡല്‍ഹിയില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് കൊവിഡ് 19 വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നുപോയതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ.
1.5 ലക്ഷം വാക്‌സിന്‍ ഒരു ദിവസം നല്‍കിയിരുന്നെങ്കില്‍ ഇന്നലെ മാത്രം 36310 ഡോസ് വാക്‌സിനാണ് നല്‍കിയത്.
ഡല്‍ഹിയില്‍ വാക്‌സിന്‍ തീര്‍ന്നുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വാക്‌സിനാണ് നല്‍കുന്നത്. അതുകൊണ്ടാണ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്. ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതെന്താണെന്നും സിസോഡിയ പറഞ്ഞു.
വാക്‌സിന്‍ ലഭ്യതക്കുറവിന്റെ പ്രശ്‌നം ഏതാനും ആഴ്ചകളായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ജൂണ്‍ 21മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 21 മുതല്‍ തന്നെയാണ് വാക്‌സിന്‍ കുത്തിവയ്പിന്റെ എണ്ണം കുറഞ്ഞതും.
ഡല്‍ഹിക്കു പുറമെ മഹാരാഷ്ട്രയിലും വാക്‌സിന്‍ ക്ഷാമമുണ്ട്.