കോട്ടയം: മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന് പിള്ള, ബൈക്ക് യാത്രികര്‍ വെംബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി, മണ്ണശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.ദേശീയപാത 183ല്‍ കോട്ടയം-കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
അമിതവേഗവുമായി എത്തിയ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചാണ് അപകടമുണ്ടയതെന്ന് നാട്ടുകാര്‍ പറയുന്നg. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.