സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് മിനിലോറി മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Update: 2019-08-19 05:56 GMT
കോഴിക്കോട്: പയിമ്പ്രയില്‍ സ്‌കൂള്‍ കുട്ടികളുടെ ദേഹത്തേക്ക് മിനിലോറി മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പയിമ്പ്ര ജിഎച്ച്എസിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഒരാളുടെ പരിക്ക് സാരമാണ്. കോൺ​ഗ്രീറ്റ് ജോലിക്കായ് നിർമാണ സാധനങ്ങൾ കയറ്റിവന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ റോഡരികിലെ ഓവുചാലിൽ വീണതിനാൽ വൻ ദുരന്തം ഒഴിവായി.സ്കൂൾ വഴിയിലൂടെ വാഹനം ഓടാൻ അനുമതിയില്ലാത്ത സമയത്താണ് പിക്കപ്പ് കടന്ന് പോയതെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോയ്സും, നാട്ടുകാരും അധ്യാപകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Similar News