കബഡി മൽസരത്തിനിടെ കാണികൾക്കായി നിർമിച്ച ടെൻ്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് മരണം

Update: 2025-09-21 07:30 GMT

റായ്‌പൂർ: കബഡി മൽസരത്തിനിടെ കാണികൾക്കായി നിർമിച്ച ടെൻ്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് മരണം. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌‌ഗഡിലെ കൊണ്ടഗോണിലാണ് സംഭവം.കബഡി മൽസരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതാണ് അപകടത്തിന് കാരണമായത്.

ശക്തമായ കാറ്റിൽ ടെൻ്റിൻ്റെ ഇരുമ്പ് കമ്പി വൈദ്യുതി ലൈനിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപോർട്ടുകൾ.

Tags: