പൈങ്കണ്ണൂരില്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Update: 2021-06-23 18:00 GMT

വളാഞ്ചേരി: ദേശീയപാത 66 ല്‍ പൈങ്കണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് ആറരയോടെ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ തിരുനാവായ അനന്താവൂര്‍ സ്വദേശി പാറപ്പുറത്ത് അബ്ദുല്‍ സമീര്‍(37), എടയൂര്‍ വടക്കുമ്പ്രം സ്വദേശി നാലകത്ത് ഷറഫുദ്ദീന്‍ (27) എന്നിവരെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പോലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.