കുന്തിപ്പുഴയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

Update: 2021-07-29 06:16 GMT

മണ്ണാര്‍ക്കാട്: കോഴിക്കോട്, പാലക്കാട് ദേശീയപാതയില്‍ കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളിന് മുന്‍വശത്ത് ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിഷാദുല്‍ ഹാഷിം ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം.

ഹാഷിമും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരേയും നാട്ടുകാര്‍ ഉടനെ കുന്തിപുഴയിലേയും വട്ടമ്പലത്തേയും സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയെങ്കിലും ഹാഷിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

Similar News