ചേര്‍ത്തലയില്‍ കാറിടിച്ച് പെണ്‍കുട്ടി മരിച്ചു

Update: 2022-09-10 00:55 GMT

ആലപ്പുഴ: ചേര്‍ത്തലയില്‍ കാറിടിച്ച് പെണ്‍കുട്ടി മരിച്ചു. ചേര്‍ത്തല മറ്റവന കവലയ്ക്ക് സമീപമാണ് അപകടം നടന്നത്. മറ്റവന സ്വദേശി സജിയുടെ മകള്‍ ശ്രീലക്ഷ്മി (12) ആണ് മരിച്ചത്. ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. അപകടത്തില്‍ ശ്രീലക്ഷ്മിയുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Tags:    

Similar News