റേഷൻ കടയിൽ പോകുന്ന വഴിയിൽ വയോധിക ബൈക്കിടിച്ച് മരിച്ചു

Update: 2021-04-29 15:47 GMT

താനൂർ: റേഷൻ കടയിൽ പോകുന്ന വഴിയിൽ വയോധിക ബൈക്കിടിച്ച് മരിച്ചു. പൊന്മുണ്ടം ആദൃശ്ശേരി സ്വദേശി പാലപറമ്പത്ത് അയ്യക്കുട്ടി(69)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ ചെട്ടിയാംകിണറിൽ വച്ചാണ് അപകടം. ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വെള്ളിയാഴ്ച നടക്കും.

അച്ഛൻ : പരേതനായ പെരയൻകുട്ടി .

അമ്മ : പരേതയായ കുറുംബ

മക്കൾ : ഗിരിജ, പരേതനായ വേണുഗോപാൽ.

മരുമകൻ : ബാലൻ (പറവണ്ണ)

സഹോദരങ്ങൾ: നീലകണ്ഠൻ, ലക്ഷ്മി, വേലായുധൻ, ഗോപാലൻ, ശിവശങ്കരൻ, ഉമ, വസന്ത, തങ്ക, പരേതയായ മുണ്ടിക്കുട്ടി.

Tags: