കോട്ടയം : സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് പതിനാല് വയസുകാരന്‍ മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് (14) ആണ് മരിച്ചത്. വൈകിട്ട് 3.45 നായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു.