പയ്യന്നൂർ: ബന്ധുവിനോടൊപ്പം റോഡരികിലൂടെ നടന്നു പോകവെ ബീഹാർ സ്വദേശിയായ മൂന്നു വയസുകാരൻ മിനിലോറിയിടിച്ച് മരിച്ചു. രവികാന്ത് ശർമ്മയുടെയും പൂനംകുമാരിയുടെയും മകൻ മേയാങ്ക് ശർമ്മയാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ കുഞ്ഞിമംഗലം കൊയപ്പാറയിലാണ് അപകടം. ബന്ധുവിൻ്റെ കൈ പിടിച്ച് നടന്നു പോകവെ കൊവ്വപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന മിനിലോറി ഇരിക്കുകയായിരുന്നു.
പരിക്കേറ്റ മോയാങ്കിനെ ഉടൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊയപ്പാറയിൽ വാടക വീട്ടിൽ താമസിച്ചു വരികയായാണ് രവികാന്ത് ശർമ്മയും കുടുംബവും. സംഭവമറിഞ്ഞ് പയ്യന്നൂർ പൊലീസും സ്ഥലത്തെത്തി. ശശാങ്ക് ശർമ്മ സഹോദരനാണ്.മൃതദേഹം പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിൽ