വയനാട്ടിൽ ബൈക്കിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

Update: 2023-01-04 08:33 GMT

കല്‍പ്പറ്റ: ബൈക്കിടിച്ച് വീണ്ടും കാല്‍നടയാത്രികന്‍ മരിച്ചു. പള്ളിക്കുന്ന് ഏച്ചോം റോഡില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ഏച്ചോം അടിമാരിയില്‍ ജെയിംസ് (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ഏച്ചോം ബാങ്കിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജെയിംസിനെ ബൈക്ക് ഇടിക്കുകയായിരുന്നു.


ഉടന്‍ കമ്പളക്കാട്ടെയും കല്‍പ്പറ്റയിലെയും സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് മേപ്പാടിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.