സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു

Update: 2022-12-14 11:25 GMT

മലപ്പുറം: സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു. പാണ്ടി മുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകൾ ഷഫ്‌ന ഷെറിൻ ആണ് മരണപ്പെട്ടത്.

താനൂർ തയ്യാല പാണ്ടിമുറ്റം ഇന്ന് ഉച്ചയോടെ 12:20ന് ആണ് അപകടം. സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ