മദീനയിലെ വാഹനാപകടത്തിൽ ചെർപ്പുളശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു

Update: 2022-12-10 06:45 GMT

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മദീനയിലുണ്ടായ അപകടത്തിൽ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ഷൻഫീദാണ് (23) മരിച്ചത്. മദീനയിൽനിന്ന് 100 കിലോമീറ്റർ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം. ജിദ്ദയിൽനിന്ന് റൊട്ടിയുമായി മദീനയിലേക്ക് പോയ ഷൻഫീദ് പഞ്ചറായ ടയർ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. 


വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ മകനായ ഷൻഫീദ് അവിവാഹിതനാണ്.