ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ചികിത്സയിലായിരുന്നകൊയിലാണ്ടി സ്വദേശി മരിച്ചു
മലപ്പുറം: ദേശീയപാതയിൽ എ ആർ നഗർ ഇരുമ്പുചോലയിൽ ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം ഇരുമ്പുചോല വെച്ചായിരുന്നു അപകടം.