ബൈക്കിൽ നിന്ന് തെറിച്ചു വീണ് ലോറിക്കടിയിൽ പെട്ട യുവാവിന് ദാരുണാന്ത്യം

Update: 2022-11-27 06:06 GMT

വടകര : ദേശീയ പാതയിൽഅഴിയൂർ കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപം എരിക്കിൽ ചാൽ സ്വദേശി ലോറിയിടിച്ചു മരണപ്പെട്ടു. അഴിയൂർ എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് (40) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞിപ്പള്ളി എം ആർ എ ബേക്കറിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറി പിറകിൽ നിന്നും ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു. 

Similar News