വയനാട്ടിൽ ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

Update: 2022-11-15 09:16 GMT


മാനന്തവാടി കല്ലോടി റോഡില്‍ ഹില്‍ബ്ലൂംസ് സ്‌കൂള്‍ കവലയ്ക്ക് സമീപം ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. തൃശ്ശിലേരി പ്ലാമൂല കോളനിയിലെ കൂരന്‍ (55) ആണ് മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ അരുണ്‍കുമാറിന്റെ ബുള്ളറ്റ് തട്ടിയാണ് അപകടം സംഭവിച്ചത്.