കണ്ണൂർ: പേരാവൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. മുരിങ്ങോടി മനോജ്റോഡിനു സമീപം ബുധനാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തിലാണ് യുവതി മരിച്ചത്. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദയാണ് (30) മരിച്ചത്. പേരാവൂർ കാർമൽ സെന്ററിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ മകളെ മുലയൂട്ടുന്നതിനായി വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം.