മലയാളി അഭിഭാഷകന്‍ യുഎസില്‍ കാറപകടത്തില്‍ മരിച്ചു

Update: 2022-11-04 15:59 GMT

ഡാലസ്: യുഎസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു. യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫ് (35) ആണ് മരിച്ചത്. ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ കാറപകടത്തിലാണ് മരണം.

ഡാലസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ് ദമ്പതികളുടെ മകനാണ്. സഹോദരി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ഡാലസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് എത്തി മരണ വിവരം അറിയിക്കുകയായിരുന്നു.