കൊല്ലത്ത് ബൈക്കില്‍ ബസ്സിടിച്ച് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

Update: 2022-05-07 04:05 GMT

കൊല്ലം: കൊല്ലത്ത് ബൈക്കില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ എംഎംസി ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആര്‍എസ് പി നേതാവാണ് തുളസീധരന്‍ പിള്ള.