പയ്യോളിയില്‍ ഇലക്ട്രിക് പോസ്റ്റില്‍ മിനിലോറി ഇടിച്ച് ഡ്രൈവര്‍ മരിച്ചു

Update: 2020-06-09 00:55 GMT

പയ്യോളി: കോഴിക്കോട് പയ്യോളിയില്‍ ഇലക്ട്രിക് പോസ്റ്റില്‍ മിനിലോറി ഇടിച്ച് ഡ്രൈവര്‍ മരിച്ചു. പയ്യോളി അട്ടച്ചാലില്‍ ഗഫൂര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ പയ്യോളിയില്‍ നിന്ന് മണിയൂര്‍ തുറശ്ശേരി മുക്കിലേ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം.

മാതാപിതാക്കള്‍: കുഞ്ഞബ്ദുള്ള, ആമിന; ഭാര്യമാര്‍: തന്‍സീറ, ആയിശ; മക്കള്‍: ഫവാസ്, സജീറ, സഫറ, ഹൈറ