നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; മുപ്പതോളം പേര്‍ക്ക് പരിക്ക്

Update: 2022-05-10 08:07 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്. വെടിവച്ചാന്‍,കോവില്‍പാലേര്‍ക്കുഴിയല്‍ ആയിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ്. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍പെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 

Tags: