വാഹനാപകടക്കേസിൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മുങ്ങിയ പ്രതി പതിമൂന്ന് വ​ർ​ഷ​ത്തി​നു ശേഷം പി​ടി​യി​ൽ

Update: 2022-02-22 04:11 GMT

പെരിന്തൽമണ്ണ: വാ​ഹ​ന​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തിയെ 13 വ​ർ​ഷ​ത്തി​നു ശേഷം പാണ്ടിക്കാട് പോലിസ് പിടികൂടി. പൊ​ള്ളാ​ച്ചി​യി​ലെ മു​ഖ​സു​ന്ദ​രം ജ​യ​കു​മാ​റി​നെ​യാ​ണ്​ (54) അന്വേഷണ സംഘം ‌ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. 

2009ൽ ​പാ​ണ്ടി​ക്കാ​ട് പെ​രു​വ​ക്കാ​ട്ടു വെ​ച്ച് ഇയാൾ ഓ​ടി​ച്ച ലോ​റി ജീ​പ്പി​ൽ ഇ​ടി​ച്ച്​ അതിലെ യാത്രക്കാരിയായ സ്ത്രീ മരിച്ചിരുന്നു. അന്ന് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു.

എ​സ്ഐ പി ​തു​ള​സി, എ.എ​സ്ഐ കെ ​അ​ബ്ബാ​സ്, എ​സ്​സി​പിഒ ശൈ​ലേ​ഷ്, സിപിഒ​മാ​രാ​യ മി​ർ​ഷാ​ദ് കൊ​ല്ലേ​രി, ദീ​പ​ക്, ന​ജീ​ബ്, ബൈ​ജു, ര​ജീ​ഷ്, ഹൈ​ദ​ര​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.