ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 95 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ലോകത്തെ ഏറ്റവും വിജയകരമായ വാക്‌സിനേഷന്‍ പദ്ധതികളിലൊന്നായിരുന്നു ഇന്ത്യയിലേതെന്ന് അദ്ദേഹം പറഞ്ഞു.
100 കോടി ഡോസ് വാക്‌സിന്‍ എന്നതിലേക്ക് ഏറെ താമസിയാതെ രാജ്യം എത്തിച്ചേരും. ഓരോരുത്തരും പെട്ടെന്നു തന്നെ വാക്‌സിന്‍ എടുക്കണം. സുഹൃത്തുക്കളെയും നിര്‍ബന്ധിക്കണം- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാജ്യത്ത് 18,166 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴ് മാസത്തിനുശേഷമുണ്ടായ ഏറ്റവും കുറവ് പ്രതിദിന രോഗബാധയാണ് ഇത്.
2,30,971 പേരാണ് രാജ്യത്തെ സജീവ രോഗബാധ. ആകെ രോഗികളുടെ 0.68 ശതമാനമാണ് ഇത്.