നെസ്‌ലെയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യകരമല്ലെന്ന് റിപോര്‍ട്ട്

നെസ്‌ലെയുടെ 37 ശതമാനം ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് അഞ്ചില്‍ 3.5 റേറ്റിങ് നേടാനായത്.

Update: 2021-06-02 17:51 GMT

സ്വിറ്റ്‌സര്‍ലാന്റ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ നിര്‍മാതാക്കളായ നെസ്‌ലെയുടെ 60 ശതമാനം ഉത്പന്നങ്ങള്‍ക്കും ആരോഗ്യപരമായ നിലവാരമില്ലെന്ന് റിപോര്‍ട്ട്. കമ്പനി മുതിര്‍ന്ന് എക്‌സിക്യൂട്ടിവുമാര്‍ക്കും ഡയറഖ്ടര്‍മാര്‍ക്കുമായി പുറത്തിറക്കിയ അഭ്യന്തര കമ്മറ്റി റിപോര്‍ട്ടിലാണ് ഗുണനിലവാരമില്ലായ്മ വ്യക്തമാക്കിയത്. ചില ഉത്പ്പന്നങ്ങള്‍ എത്ര മെച്ചപ്പെടുത്തിയാലും ഗുണനിലവാരം ഉയര്‍ത്താന്‍ സാധിക്കാത്തതാണെന്നും കമ്പനിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

നെസ്‌ലെയുടെ 60 ശതമാനം ഉത്പന്നങ്ങള്‍ റേറ്റിങില്‍ മോശം പ്രകടനം കാഴ്ചവെച്ചു.നെസലെയുടെ പ്രമുഖ ഉത്പന്നമായ നെസ്‌കഫേ ഇതില്‍ ഉള്‍പ്പെടില്ല. നെസ്‌ലെയുടെ 37 ശതമാനം ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് അഞ്ചില്‍ 3.5 റേറ്റിങ് നേടാനായത്. കിറ്റ് കാറ്റ്, മാഗി, നെസ്‌കഫേ തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളുടെ ഉത്പാദകരായ നെസ്‌ലെക്ക് റിപോര്‍ട്ട് പുറത്തുവന്നതോടെ വിപണിയില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും. അതേസമയം, ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് നെസ്‌ലെഅധികൃതര്‍ പറയുന്നു.

Tags: