സിദ്ദിഖിന്റെ മോചനത്തിനായി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് അബ്ദുല്‍ വഹാബ് എം പി

Update: 2021-04-25 09:16 GMT

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുല്‍ വഹാബ് എം.പി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് കത്തയച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോണില്‍ വിളിക്കുകയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അബ്ദുല്‍ വഹാബ് എം പി പറഞ്ഞു.

ഹാഥ്രസിലെ ദാരുണസംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നേരത്തെ രാജ്യസഭയില്‍ അബ്ദുല്‍ വഹാബ് പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോള്‍ കൊവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളേജില്‍ ദുരിതത്തില്‍ കഴിയുകയാണ് അദ്ദേഹം. സിദ്ദിഖ് കാപ്പനെ അടിയന്തരമായി മഥുര മെഡിക്കല്‍ കോളേജില്‍നിന്ന് ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (എയിംസ്) മാറ്റണമെന്നും മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു പൗരന്‍ എന്ന നിലയില്‍ സിദ്ദിഖിനു വേണ്ടി ഇടപെടേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: