എഎഫ്എസ്എ പ്രതിഷേധ സംഗമം വിജയിപ്പിക്കുക- അല്‍ ഉലമ
നിരപരാധികളുടെ വിഷയത്തില്‍ ഗവണ്‍മെന്റും രാഷ്ട്രീയ നേതാക്കളും തുടരുന്ന മൗനം വെടിയണമെന്നും വിദേശ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടാനുളള മാനുഷിക സന്നദ്ധതയെങ്കിലും കാട്ടണമെന്നും അല്‍ഉലമ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: ചെയ്ത കുറ്റമെന്തെന്ന് തെളിയിക്കപ്പെടാതെ ജീവിതത്തിന്റെ ഏറെ ഭാഗം ജയിലില്‍വാസം അനുഭവിക്കേണ്ടി വരുകയും ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ബാംഗ്ലൂരിലെ ഹോസ്പിറ്റലില്‍ കഴിയുകയും ചെയ്യുന്ന ഉസ്താദ് അബ്ദുല്‍ നാസര്‍ മഅ്ദനി യുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടുപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് അന്‍വാര്‍ ഫോര്‍മര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും പ്രതിഷേധ സംഗമവും വിജയിപ്പിക്കണമെന്ന് അല്‍ ഉലമ വാട്‌സ് ആപ് കൂട്ടായ്മ ആഹ്വാനം ചെയ്തു.
രാഷ്ട്രീയ സംഘടനാ വേര്‍ത്തിരിവുകള്‍ മാറ്റി വെച്ച് ഒരു മനുഷ്യനും അതിലുപരി ഒരു കാലഘട്ടത്തിന്റെ പ്രശോഭിക്കുന്ന പ്രഭാഷകനും പണ്ഡിതനുമായിരുന്ന മഅ്ദനി ഉസ്താദിന് വേണ്ടി ശബ്ദിക്കുകയും ശക്തമായ പ്രതിഷേധ സംഗമങ്ങളില്‍ അണിചേരലും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അല്‍ ഉലമ കൂട്ടി ചേര്‍ത്തു.നിരപരാധികളുടെ വിഷയത്തില്‍ ഗവണ്‍മെന്റും രാഷ്ട്രീയ നേതാക്കളും തുടരുന്ന മൗനം വെടിയണമെന്നും വിദേശ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടാനുളള മാനുഷിക സന്നദ്ധതയെങ്കിലും കാട്ടണമെന്നും അല്‍ഉലമ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
പ്രധിനിധികളായ ഹാഫിസ് അഫ്‌സല്‍ ഖാസിമി കൊല്ലം, നിസാമുദീന്‍ ബാഖവി കടയ്ക്കല്‍, ഷെമീസ്ഖാന്‍ നാഫിഈ തൊടുപുഴ, ഹാഫിസ് ഹബീബുള്ള ഖാസിമി കുമളി, ഹാഫിസ് ബുഖാരി ഹസനി കാഞ്ഞാര്‍, കാരാളി സുലൈമാന്‍ ദാരിമി, അബ്ദുല്‍ ഹാദി മൗലവി പൂന്തുറ, ഹാഫിസ് അയ്യൂബ് ഖാസിമി മുളക്കുഴ, ഹാഫിസ് അബൂഹാജറ കോട്ടൂര്‍ ഇര്‍ഷാദ് മന്നാനി ചിറ്റുമൂല,ഹാഫിസ് റഹ്മത്തുള്ള മാനാരി കൈതോട്, അബ്ദുസലാം മൗലവി കറ്റാനം,ഹാഫിസ് ഖലീലുല്ലാഹ് മൗലവി പൂന്തുറ, സൈദലവി മൗലവി കണ്ണൂര്‍, അല്‍ത്താഫ് ഖാസിമി കുറ്റിച്ചല്‍, അബ്ദുര്‍റഷീദ് മൗലവി പത്തനംതിട്ട, ഖാസിം കൗസരി കോട്ടൂര്‍, മുഹമ്മദ് മൗലവി തട്ടത്തുമല,ഹാഫിസ് ബല്‍യാ റഷാദി മുവാറ്റുപുഴ , ഹാഷിം മൗലവി പന്തളം , സ്വാലിഹ് കൗസരി കാസര്‍കോട്, ഇര്‍ഷാദ് മന്നാനി ആലുവ, സവാദ് മൗലവി ഏഴംകുളം ,സ്വാബിര്‍ ബാഖവി കല്ലാര്‍, ഷാജഹാന്‍ മന്നാനി വിഴിഞ്ഞം, അബൂഫായിസ് മൗലവി, ഇമാമുദ്ദീന്‍ മൗലവി അഞ്ചല്‍, തുടങ്ങിയവര്‍ അഎടഅ യ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്നും മഅ്ദനിക്ക് വേണ്ടി പ്രക്ഷോഭ രംഗത്തു അല്‍ ഉലമ മുന്നില്‍ ഉണ്ടാകുമെന്നും കൂട്ടായ്മ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
