അബ്ദുല്‍ ലത്തീഫിന്റെ മയ്യിത്ത് ഖബറടക്കി

Update: 2020-08-11 20:00 GMT

ഹഫര്‍ അല്‍ ബാത്തിന്‍: (സൗദി അറേബ്യ) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കോഴിക്കോട് അരീക്കാട് നല്ലളം സ്വദേശി ബുഷറ മന്‍സിലില്‍ അബ്ദുല്‍ ലത്തീഫിന്റെ (57) മയ്യിത്ത് ഹഫര്‍ അല്‍ ബാത്തിനില്‍ കബറടക്കി. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുല്‍ ലത്തീഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

13 വര്‍ഷമായി റിയാദിലെ അല്‍ ജവ്‌സ ഗോള്‍ഡന്‍ ട്രേഡിങ് (ഹരിതം ഫുഡ്)കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ:വാഹിദ,മക്കള്‍:ഫാരിഷ,ഫാദിയ.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കൊര്‍ഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ വാളന്റിയര്‍മാരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം തുടങ്ങിയവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് സനാഇയ ഖബര്‍സ്ഥാനില്‍ കബറടക്കി. സഹപ്രവര്‍ത്തകരും സുഹ്യത്തുകളും പങ്കെടുത്തു.


Tags: